പൊന്നാനി : ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിൽ പൊന്നാനി നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾക്ക് മികച്ച നേട്ടം.നഗരസഭ ബി.ആർ.സി.യിൽനിന്ന് പങ്കെടുത്ത കുട്ടികൾ ഒപ്പന, സംഘനൃത്തം, കോൽക്കളി എന്നിവയിലാണ് തിളക്കമാർന്ന വിജയം നേടിയത്. ഇരുപതോളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. അധ്യാപകരായ ജസീല, പ്രവീണ, സജ്‌ന എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്.