വെളിയങ്കോട് : വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ. പദ്ധതിയുമായി ബന്ധപ്പെട്ട് സാങ്കേതിക വിഷയങ്ങള്‍ പരിഹരിച്ച് പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. വെളിയങ്കോട്ട  നിര്‍മാണം പുരോഗമിക്കുന്ന ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സന്ദര്‍ശനം നടത്തുകയായിരുന്നുഎം.എല്‍.എ.

കടലിലെ ഉപ്പുവെള്ളം കനോലി കനാലിലേക്ക് കയറുന്നത് തടയാനും മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുനതിനുമായാണ് വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

നിലവില്‍ പാലത്തിന്റെ സ്ലാബ് പ്രവൃത്തി ഉള്‍പ്പെടെ പദ്ധതിയുടെ 60 ശതമാനത്തോളം നിര്‍മാണ പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. ഉപ്പുവെള്ളം കയറുന്നതിനുള്ള ലോക്ക് വാളിന്റെ നിര്‍മാണമാണ് ഇനി ആരംഭിക്കാനുളളത്.
നാലര മീറ്റര്‍ വീതിയില്‍ ഒറ്റവരി പാലമാണ് നിര്‍മിക്കുന്നത്. 25 മീറ്ററാണ് നീളം. വെളിയങ്കോട് -മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ വെളിയങ്കോട് പൂകൈത കടവിനോടു ചേര്‍ന്നാണ് ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണം.

വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം, ജലസേചനം എന്നിവക്ക് പുറമെ ഗുരുവായൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുന്നയൂര്‍ക്കുളം, പുന്നയൂര്‍ പഞ്ചായത്തുകളിലേക്കും ഗുരുവായൂര്‍ ചാവക്കാട് നഗരസഭകളിലേക്കും കുടിവെള്ളത്തിനും ജലസേചനത്തിനും ഗുണകരമാവുന്നതാണ് പദ്ധതി. ലോക്ക് കം ബ്രിഡ്ജും അപ്രോച്ച് റോഡും ഉള്‍പ്പെടെ രണ്ട് ഘട്ടങ്ങളിലായി 43.97 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. നബാര്‍ഡ് വിഹിതവും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് ബ്രിഡ്ജും ലോക്കും ഇലക്ട്രിക്കല്‍ വര്‍ക്കുമായി 29.87 കോടിയുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. കാസര്‍കോഡ് എം.എസ് ബില്‍ഡേഴ്‌സിനാണ് നിര്‍മാണച്ചുമതല.

പെരുമ്പടപ്പ് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ താജുന്നീസ, ബ്ലോക്ക് അംഗം പി. അജയന്‍, വെളിയങ്കോട് പഞ്ചായത്ത് അംഗം ഹസീന ഹിദായത്ത്, മാറഞ്ചേരി പഞ്ചായത്ത് അംഗം കെ.എ ബക്കര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ് സുരേഷ് കുമാര്‍, ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍, ഓവര്‍സിയര്‍ പി.കെ ദിവ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എം സിദ്ദീഖ്, ആറ്റുണ്ണി തങ്ങള്‍, എന്‍.കെ ഹുസൈന്‍, ഹുസൈന്‍ പാടത്തക്കായില്‍ തുടങ്ങിയവര്‍ എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.

ലോക്ക് കം ബ്രിഡ്ജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ. പദ്ധതിയുമായി ബന്ധപ്പെട്ട് സാങ്കേതിക വിഷയങ്ങള്‍ പരിഹരിച്ച് പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു. വെളിയങ്കോട്ട് നിര്‍മാണം പുരോഗമിക്കുന്ന ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സന്ദര്‍ശനം നടത്തുകയായിരുന്നുഎം.എല്‍.എ.

Related Post

Leave a Reply

Your email address will not be published. Required fields are marked *