എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ പ്രസിഡന്റും ട്രേഡ് യൂണിയന്റെയും സിപിഎമ്മിന്റെയും നേതാവുമായിരുന്ന എടപ്പാളിലെ പൊൽപ്പാക്കര പത്മനാഭന്റെ ചരമവാർഷികവും അനുസ്മരണവും പ്രൊഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ. ബാലകൃഷ്ണൻ അധ്യക്ഷനായി. സി. രാമകൃഷ്ണൻ, പി.പി. മോഹൻദാസ്, കെ. പ്രഭാകരൻ, സി.വി. സുബൈദ, അഡ്വ. കെ. വിജയൻ, ടി.കെ. സൂരജ് എന്നിവർ പ്രസംഗിച്ചു.