തവനൂർ : ആധുനിക കേരളസൃഷ്ടിയിൽ പ്രധാന പങ്കുവഹിച്ച ഒന്നാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനമെന്ന് തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര പറഞ്ഞു. കടകശ്ശേരി ലൈബ്രറിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി. സുനിത അരവിന്ദ് അധ്യക്ഷത വഹിച്ചു. തവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, നോവലിസ്റ്റ് രാജൻ കരുവാരക്കുണ്ട്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.വി. പ്രകാശ്, ഗ്രാമപ്പഞ്ചായത്ത് അംഗം സീമ മധു, എം.പി. സുരേന്ദൻ, എം.പി. ശ്രീമതി, റീന കളരിക്കൽ, എ.ടി. മണികണ്ഠദാസ്, കെ.എൽ. മനോജ് എന്നിവർ പ്രസംഗിച്ചു.