വന്നേരി: 2023 നവംബർ13,14,15, 16 തിയതികളിൽ വന്നേരി ഹയർ സക്കന്ററി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടക സമിതി അറിയിച്ചു. അറുപത്തി ഏഴ് സ്കൂളുകളിൽ നിന്നും 5300 വിദ്യാർത്ഥികൾ മൽസരാർത്ഥികളാകും. 298 ഇനങ്ങളിലാണ് 30 വേദികളിലായി മൽസരങ്ങൾ ഒരുങ്ങുന്നത്.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷോജ ടി എസ്, ജനറൽ കൺവീനർ സന്ധ്യ കെ എസ്, പ്രജിത്ത് കുമാർ, മുഹമ്മദ് സജീബ്, സക്കീർ ഹുസൈൻ, കദീജ മുത്തേടത്ത്, ഷെരീഫ് കളികശ്ശേരി , വിനോദ് വി , ഇ പി എ ലത്തീഫ്, അബ്ദുൽ ഫൈസൽ എംകെഎം , കരീമുള്ള, അക്ബർഷ, തുടങ്ങിയവർ പങ്കെടുത്തു.