എടപ്പാള്‍:എടപ്പാളില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു ചങ്ങരംകുളം പോലീസ്.കഴിഞ്ഞ ദിവസമാണ് കാഞ്ഞിരമുക്ക് സ്വദേശിയും എടപ്പാള്‍ ബിആര്‍സി ജീവനക്കാരനുമായ ബിനീഷിന് എടപ്പാള്‍ ടൗണില്‍ നിന്ന് ഒരു പവന്‍ തൂക്കം വരുന്ന കൈചെയില്‍ വീണ് കിട്ടിയത്.
ബിനീഷ് ഉടനെ തന്നെ ആഭരണം ടൗണിലെ ഹോംഗാര്‍ഡ് ചന്ദ്രനെ ഏല്‍പിക്കുകയും തുടര്‍ന്ന് ചന്ദ്രന്‍ ആഭരണം ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിനെ ഏല്‍പിക്കുകയും ചെയ്തു.ചങ്ങരംകുളം പോലീസ് ആഭരണം കിട്ടിയ വിവരം സോഷ്യല്‍ മീഡിയ വഴി പൊതുജനങ്ങളെ അറിയിക്കുകയും വിവരം അറിഞ്ഞ് ആഭരണത്തിന്റെ ഉടമ പോലീസ് സ്റ്റേഷനില്‍ എത്തുകയുമായിരുന്നു.
മൂര്‍ക്കനാട് പഞ്ചായത്തിലെ ജീവനക്കാരിയും പൊന്നാനി സ്വദേശിയുമായ യുവതിയുടെ കൈചെയിനാണ് ജോലിക്ക് പോകുന്നതിനിടെ എടപ്പാളില്‍ നഷ്ടപ്പെട്ടത്.ചങ്ങരംകുളം സ്റ്റേഷനിലെത്തി കൃത്യമായ തെളിവുകള്‍ ഹാജറാക്കിയതോടെ എഎസ്ഐ ശിവകുമാര്‍,എസ് സിപി ഒ ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ആഭരണം കൈമാറിയത്.കയ്യില്‍ കിട്ടിയ ആഭരണം പോലീസിനെ ഏല്‍പ്പിച്ച കാഞ്ഞിരമുക്ക് സ്വദേശി ബിനീഷിന്റെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു