പൊന്നാനി : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ബസ് സ്റ്റാൻഡ് പരിസരത്ത് രാപകൽസമരം നടത്തി.അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് കടവനാട് അധ്യക്ഷനായി. കെപിസിസി സെക്രട്ടറി നൗഷാദലി മുഖ്യപ്രഭാഷണം നടത്തി. സി. ഹരിദാസ്, അഹമ്മദ് ബാഫഖി തങ്ങൾ, വി.വി. ഹമീദ്, ഉണ്ണികൃഷ്ണൻ പൊന്നാനി, ജയപ്രകാശ്, നബിൽ നൈതല്ലൂർ, അഡ്വ. കെ.പി. അബ്ദുൽ ജബ്ബാർ, പുന്നക്കൽ സുരേഷ്, പവിത്രകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.