ചങ്ങരംകുളം : കാലിക്കറ്റ് സർവകലാശാലയിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണേർഷിപ്പ് മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹൈസ്കൂളിൽ ദിദ്വിന ശില്പശാല നടത്തി.പിടിഎ പ്രസിഡൻറ് മുസ്തഫ ചാലു പറമ്പിൽ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ അധ്യക്ഷനായി. മുഹമ്മദ് ഷിബിൽ ശില്പശാല നയിച്ചു.പ്രഥമധ്യാപകൻ പ്രമോദ് ആവുണ്ടിത്തറയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി ജയദേവ്, ടി.കെ. ശ്രീകാന്ത്, വിനോദ്, ശ്രീരേഖ തുടങ്ങിയവർ പ്രസംഗിച്ചു.അധ്യാപകരായ ശ്രീകാന്ത്, ശ്രീരേഖ, ഷീന, സൗമ്യ, ഹിമ, രാജി, ജനി, മുരളീധരൻ തുടങ്ങിയവർ നേതൃത്വംനൽകി.