പൊന്നാനി : ഹാർബർ ഉദ്യോഗസ്ഥരെ താൽക്കാലികമായി സ്ഥലം മാറ്റി  അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെള്ള പൂശാനും മത്സ്യത്തൊഴിലാളികളുടെ പേരിൽ നടത്തിയ കോടികളുടെ അഴിമതി മൂടി വയ്ക്കാനുമുള്ള സിപിഎമ്മിന്റെ തന്ത്രം വിലപ്പോകില്ലെന്ന് ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ പറഞ്ഞു. ഫിഷിങ് ഹാർബറിൽ നടന്ന കോടികളുടെ അഴിമതിയും ടെൻഡർ നടപടികളിലെ ക്രമക്കേടുകളും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാർബർ എൻജിനീയറിങ് ഓഫിസിലേക്ക് നടത്തിയ ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊന്നാനി ഹാർബറിനെ നശിപ്പിച്ച സകലർക്കുമെതിരെ അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ അടിയന്തരമായി  സസ്പെൻഡ് ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.പി.യൂസഫലി ആധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി സി.എം.യൂസഫ്, അഹമ്മദ് ബാഫഖി തങ്ങൾ, വി.കെ.എം.ഷാഫി, വി.വി.ഹമീദ്, ഷമീർ ഇടിയാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *