തവനൂർ : റസ്ക്യു ഹോമിലെ താമസക്കാർക്ക് വസ്ത്രങ്ങൾ വിതരണംചെയ്ത് കൂരട ജനകീയാരോഗ്യകേന്ദ്രം.ജനകീയാരോഗ്യകേന്ദ്രങ്ങൾ കൂടുതൽ ജനകീയമാക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.ഉദാരമതികളെ കണ്ടെത്തിയാണ് സഹായ പരിപാടികൾ നടത്തുന്നത്.റെസ്‌ക്യൂ ഹോമിൽ സംഘടിപ്പിച്ച ‘സ്നേഹപ്പുടവ’ വിതരണം തവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷതവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ. എ. ജുൽന, സൂപ്രണ്ട് ഷീജ പുരുഷോത്തമൻ, സ്ഥിരംസമിതി അധ്യക്ഷൻ എ.പി. വിമൽ, പഞ്ചായത്തംഗം എം.പി. അബൂബക്കർ, രാജേഷ് പ്രശാന്തിയിൽ, ബെറ്റ്‌സി ഗോപാൽ, എം. രശ്മി, മുല്ലപ്പിള്ളി ബാലചന്ദ്രൻ, എ. ചാത്തപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.