Breaking
Thu. Apr 17th, 2025

എടപ്പാൾ : ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ ഉത്പാദിപ്പിച്ച കണി വെള്ളരിയുടെ വിളവെടുപ്പും വിവിധ കർഷകർ ഉത്പാദിപ്പിച്ച കണി വെള്ളരി, മത്തൻ,കുമ്പളം എന്നിവ കർഷകരിൽ ന്യായ വിലയിൽ കൃഷിഭവൻ നേരിട്ട് സംഭരിച്ചു അംശകച്ചേരിയിൽ വെച്ച് എടപ്പാൾ കുടുംബശ്രീ നടത്തുന്ന വിഷു ചന്തയിലേക്ക് സി ഡി എസ് വൈസ് പ്രസിഡൻ്റും അഗ്രി സി ആർ പി യുമായ സി പി മണിക്ക് കൈമാറി ചടങ്ങിൻ്റെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ കെ.പ്രഭാകരൻ നിർവഹിച്ചു.എടപ്പാൾ കൃഷി ഓഫിസർ സുരേന്ദ്രൻ,എടപ്പാൾ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ ദിനേശ് ,കുടുംബശ്രീ സി ഡി എസ് പ്രസിഡൻ്റ് ഹരണ്യ ,അസിസ്റ്റൻ്റ് കൃഷിഓഫിസർ ഉണ്ണികൃഷ്ണൻ കെ, കൃഷി അസിസ്റ്റൻ്റ് നീതു.ടി, കാർഷിക കർമ്മസേന സൂപ്പർവൈസർ ദിവ്യ, എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *