ചങ്ങരംകുളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് പഞ്ചായത്ത് യൂണിറ്റ് ചങ്ങരംകുളം സബ്ട്രഷറിയിലേക്ക് നോട്ട് എണ്ണുന്ന യന്ത്രം സംഭാവനയായി നൽകി. യൂണിറ്റ് പ്രസിഡൻറ് പി. ഭാസ്കരൻ നമ്പ്യാർ, സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് സബ് ട്രഷറി ഓഫീസർ ടി.വി. അശോക് കുമാറിന് യന്ത്രം കൈമാറിയത്. യൂണിറ്റ് ഭാരവാഹികളായ സി. പ്രഭാകരൻ, കെ.വി. സേതുമാധവൻ, ഇ. വനജാക്ഷി , പി.വി. വിജയലക്ഷ്മി, പി.കെ. രാജൻ, ചന്ദ്രൻ, പി.ബി. ഷീല എന്നിവരും സബ്ട്രഷറി ജൂനിയർ സൂപ്രണ്ട് ലീന പി. നായർ, ബിനോയ്, ലിജി തുടങ്ങിയവരും പങ്കെടുത്തു.