താനൂർ : കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിനെതിരേയും തദേശസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഇടതു സർക്കാർ സമീപനത്തിലും പ്രതിഷേധിച്ച് താനൂരിൽ യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂരിൽ രാപകൽ സമരം സംഘടിപ്പിച്ചു.മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ രണ്ടത്താണിഉദ്ഘാടനംചെയ്തു. യുഡിഎഫ് ചെയർമാൻ സി. ജയശങ്കർ അധ്യക്ഷനായി.ജില്ലാചെയർമാൻ പി.ടി. അജയ് മോഹനൻ, കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി, വെട്ടം ആലിക്കോയ, കെ.എൻ. മുത്തുകോയ തങ്ങൾ, എം.പി. അഷ്റഫ്, ഡോ. യു.കെ. അഭിലാഷ്, കെ. സലാം തുടങ്ങിയവർ പ്രസംഗിച്ചു.