ചങ്ങരംകുളം : ചങ്ങരംകുളത്ത് തീയറ്റര്‍ ജീവനക്കാരനെ അക്രമിച്ച് പരിക്കേല്‍പിച്ചതായി പരാതി.ചങ്ങരംകുളം മാര്‍സ് തീയറ്ററില്‍ തിങ്കളാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തുവിനാണ് മര്‍ദ്ധനത്തില്‍ പരിക്കേറ്റത്.അനന്തുവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ അനന്തുവിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ആലംപ്പുഴ ജിംഖാന എന്ന ചിത്രം പ്രദർശനത്തിനുശേഷം തിയറ്ററിൽ നിന്നിറങ്ങിയവരാണ് ജീവനക്കാരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടത്.സിനിമ കഴിഞ്ഞ് പ്രേക്ഷകർക്ക് പോകാനുള്ള എക്സിറ്റ് വഴിയിലൂടെ ക്രമമായി പുറത്തേക്ക് പോകണമെന്ന് ജീവനക്കാരന്റെ നിർദ്ദേശം ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംഘർഷത്തിന്റെ തുടക്കം.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്