താനൂർ : ഒഴൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസും ഓമച്ചപ്പുഴ ബ്രാഞ്ചും മന്ത്രി. വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. ഭരണസമിതി പ്രസിഡൻറ് കെ.ടി.എസ്. ബാബു അധ്യക്ഷനായി.ഒഴൂർ പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് കൊടിയേങ്ങൽ, ഇബ്രാഹിംകുട്ടി തയ്യാലിങ്ങലിൽനിന്ന് ആദ്യനിക്ഷേപം സ്വീകരിച്ചു. തിരൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ. ജയൻ വായ്പാവിതരണം ഉദ്ഘാടനംചെയ്തു.
അഷ്കർ കോറാട്, അലവി മുക്കാട്ടിൽ, പി. ഉണ്ണിക്കൃഷ്ണൻ, സുബൈർ കണിയേരി, പൂഴിക്കൽ ഇബ്രാഹിംകുട്ടി, കെ.വി. പ്രസാദ്, സി. ശശികുമാർ, കെ.പി. ജമീല, പ്രസാദ് കാവുങ്ങൽ, ബാലകൃഷ്ണൻ ചുള്ളിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ‘മുറ്റത്തെമുല്ല’ വായ്പാപദ്ധതി നടപ്പാക്കുന്ന കുടുംബശ്രീ സിഡിഎസിനും യൂണിറ്റുകൾക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു.