എടപ്പാൾ : പി ടി ഉഷയോടും ഷൈനി വിൽസണിനൊപ്പവും ദേശീയതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത കുറുമ്പ കുട്ടിയാണ് ആ താരം. ചങ്ങരകുളം ചിയ്യാനൂരിൽ തമസിക്കുന്ന ഇവർ
സ്കൂൾ പ്രീ ഡിഗ്രി കാലയളവിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് ദേശീയ തലത്തിൽ പങ്കെടുത്തിട്ടുണ്ട്. കേരളത്തിന് പ്രതിനിധീകരിച്ച് ആദ്യമായി നീന്തൽ മത്സരത്തിൽ പങ്കെടുത്ത വനിതാ താരം ഇവരാണ്. അതിനാൽ തന്നെ സർക്കാർ തൃശ്ശൂർ വടക്കേ സ്റ്റാൻഡിലുള്ള അക്കോട്ടിക് കോംപ്ലക്സിൽ നിർമ്മിച്ച് നൽകിയ നീന്തൽ കുളത്തിന് ഇരുടെ പേരാണ് നൽകിയിട്ടുള്ളതെന്ന് ഇവർ പറയുന്നു.
ജീവിതം ഏറെ പ്രതീക്ഷയും സ്വപ്നങ്ങളും നിറഞ്ഞതായിരുന്നു. എന്നാൽ ജീവിത പ്രാരാബ്ദങ്ങളിൽ എല്ലാം കൈവിട്ടു പോകുകയായിരുന്നു. തൃശ്ശൂർ സ്വദേശിയായ
ഇവർ രണ്ടുപതിറ്റാണ്ടായി ചങ്ങരംകുളത്ത് ഭർത്താവ് തങ്കപ്പനൊപ്പം വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നിരവധി സമീപിച്ചെങ്കിലും പരിഹാരമായില്ല. സൂക്ഷിക്കാൻ ഇടമില്ലതായതോടെസർട്ടിഫിക്കറ്റുകളും മെഡലുകൾ ഉപേക്ഷിക്കുകയും നശിക്കുകയും ചെയ്ത് തുടങ്ങിയിട്ടുണ്ട്. നീന്തൽ മത്സരങ്ങൾക്കും അതലറ്റിക് ഇനങ്ങൾക്കും പരിശീലനം നൽകാൻ തയ്യാറാണന്നും വീടെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഇ പഴയ കായിക താരം.