എടപ്പാൾ: ഉറക്കത്തിനിടെ പ്ലസ് ടു വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു. എടപ്പാൾ തട്ടാൻപടി കണ്ണയിൽ അക്ബർ – സാബിറ ദമ്പതികളുടെ മകൻ അൻഫിൽ (18) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു അൻഫിൽ. ഉച്ചയോടെ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ പോയ അൻഫിലിനെ ഏറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയതോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.