എടപ്പാൾ : തുയ്യം ഗ്രാമീണ വായനശാലയിൽ നൂറിലധികം വീടുകളിൽ പുസ്തകം വിതരണം ചെയ്യുന്ന “വായനാ വസന്തം” എന്ന പദ്ധതി എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിലറുമായ ശ്രീ. കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻറ് ശ്രീ. കെ. പി രമേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.വി മുകുന്ദൻ മാസ്റ്റർ , പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ .കെ അപ്പു തുടങ്ങിയവർ സംസാരിച്ചു.വായനശാല സെക്രട്ടറി പ്രവീൺ പി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഇ.ടി ഹരിദാസൻ നന്ദിയും രേഖപ്പെടുത്തി.