എരമംഗലം : എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി കേരളത്തിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ‘ലഹരിക്കെതിരേ കായികലഹരി’ എന്ന സന്ദേശവുമായി നടത്തുന്ന സ്റ്റുഡന്റ് ഒളിമ്പിക്സ് ലോഗോ സൂപ്പർ സ്റ്റുഡിയോ അഷറഫ് പ്രകാശനംചെയ്തു. എസ്എഫ്ഐ പൊന്നാനി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് ഒളിമ്പിക്‌സ് നടത്തുന്നുണ്ട്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ദിൽഷാദ് കബീർ, ഏരിയാ പ്രസിഡന്റ് കെ.വി. അഭിജിത്, ജോയിന്റ് സെക്രട്ടറി നന്ദന സുനേഷ്, കമ്മിറ്റി അംഗങ്ങളായ ഷിഫാന, അമൽദാസ് എന്നിവർ പങ്കെടുത്തു.