ചങ്ങരംകുളം : നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല കാട്ടുപറമ്പിലെ പൊതുശ്‌മശാനംമൂലം രൂക്ഷമായ കുടിവെള്ള, മാലിന്യ പ്രശ്നത്തിന് പരിഹാരമായി ശ്‌മശാനം വൈദ്യുതീകരിക്കണമെന്ന് സിപിഐ നന്നംമുക്ക് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുയോഗം സിപിഐ സംസ്ഥാനസമിതിയംഗം ഇ.എം. സതീശൻ ഉദ്ഘാടനംചെയ്തു. സുമേഷ് പിടാവന്നൂർ അധ്യക്ഷനായി. മൂക്കുതല ചേലക്കടവിൽ പ്രകടനമുണ്ടായി. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ, ജില്ലാകമ്മിറ്റിയംഗം പി.പി. ഹനീഫ, മുതിർന്ന അംഗം പ്രഭാകരൻ ആലങ്കോട്, ലോക്കൽ സെക്രട്ടറി സുബ്രഹ്മണ്യൻ, ചേലക്കടവ് ബ്രാഞ്ച് സെക്രട്ടറി ടി. സിദ്ദിഖ്, കെ.പി. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പിടാവന്നൂരിൽ പ്രതിനിധിസമ്മേളനം സംസ്ഥാനസമിതിയംഗം ഷാജിറ മനാഫ് ഉദ്ഘാടനംചെയ്തു. അജിത് കൊളാടി, പി. രാജൻ, പി.പി. ഹനീഫ, എ.കെ. ജബ്ബാർ, കെ.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.എം. സുമേഷ് (ലോക്കൽ സെക്ര.), ടി. സിദ്ദിഖ് (അസി. സെക്ര.).