എടപ്പാൾ : എസ് സി/എസ് ടി വിഭാഗങ്ങളിൽപ്പെട്ട പൊന്നാനി താലൂക്കിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്കുമായി സംരംഭക മീറ്റ് സംഘടിപ്പിക്കുന്നു.
മെയ് 1ന് എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മീറ്റിംഗ് ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും, ബേങ്ക് പ്രതിനിധികളും പങ്കെടുക്കുന്ന മീറ്റിൽ പ്രമോട്ടർമാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ SC/ST ജനപ്രതിനിധികളും പങ്കെടുക്കുമെന്നും നിലവിലെ സംരംഭകർക്ക് പരസ്പരം Networking ചെയ്യാനും, One to One ചെയ്യാനും അവസരമുണ്ടാകുന്നതിന് പുറമേ വലിയ മുതൽ മുടക്കില്ലാതെ തുടങ്ങി വിജയിപ്പിക്കാൻ സാധിക്കുന്ന 10 പ്രൊജക്റ്റുകളുടെ അവതരണവും ഉണ്ടായിരിക്കുന്നതാണന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന് +919496244470,9037227437, +919846897562

Related Post

Leave a Reply

Your email address will not be published. Required fields are marked *