ചങ്ങരംകുളം : സഹകരണ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പ് നാടിന് അനിവാര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചങ്ങരംകുളം സർവീസ് സഹകരണബാങ്ക് നടത്തുന്ന സഹകരണ സ്റ്റുഡന്റ്സ് ബസാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഠന ഉപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്ന സഹകരണ സ്റ്റുഡന്റ്സ് ബസാർ പോലുള്ള സംരംഭങ്ങൾ മാതൃകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. സിദ്ധീഖ് പന്താവൂർ അധ്യക്ഷനായി. പി.ടി. അജയ് മോഹൻ, പി.ടി. അബ്ദുൽ കാദർ, ബഷീർ കക്കിടിക്കൽ, രഞ്ജിത്ത് അടാട്ട്, റീസ പ്രകാശ്, ഹുറൈർ കൊടക്കാട്ട്, പി.കെ. അബ്ദുള്ളക്കുട്ടി, കെ.പി. പ്രേമൻ, സുനിത ചെറളശേരി തുടങ്ങിയവർ പ്രസംഗിച്ചു.