താനൂർ : നടുവൊടിയാതൊരു യാത്ര ഇപ്പോൾ ദേവധാർ -റെയിൽവേ മേൽപ്പാലത്തിലൂടെ സാധ്യമല്ല. പാലത്തിൽ നിറയെ വിള്ളലുകളും കുഴികളുമാണ്. പാലത്തിനു മുകളിൽ സ്ലാബുകൾക്കിടയിലെ ഇരുമ്പ് പട്ടകൾ പുറത്തേക്കു തള്ളി നിൽക്കുന്നു. പാലത്തിനു മുൻപുള്ള സിഗ്നൽലൈറ്റുകൾ കേടായിട്ട് വർഷങ്ങളായി. സിഗ്നൽ ബോർഡുകൾ ചരിഞ്ഞുംതിരിഞ്ഞുമാണ് നിൽക്കുന്നത്. കുഴികളിൽ ചാടിയും തെന്നിയുമാണ് വാഹനങ്ങൾകടന്നുപോവുന്നത്.പാലത്തിനു മുകളിൽ ഇതുവരെ നടന്ന വാഹനാപകടങ്ങളിൽ മരണങ്ങളും നിരവധിപേർക്ക് ഗുരുതര പരിക്കുകൾ ഏൽക്കുകയുമുണ്ടായിട്ടുണ്ട്. മൂന്നുവർഷം മുൻപ് ഒരു സ്വകാര്യ ബസ് നിറയെ യാത്രക്കാരുമായി കൈവരി തകർത്ത് താഴേക്ക് വീണിരുന്നു. അദ്‌ഭുതകരമായാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

തിരൂർ-കടലുണ്ടി പാലം നവീകരണത്തിനു ശേഷം ചമ്രവട്ടം പാലം വഴി ദീർഘദൂര യാത്രക്കാരും ചരക്ക് വാഹനങ്ങളും സഹിതം ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളാണ് ദേവധാർ മേൽപ്പാലത്തിലൂടെ കടന്നുപോവുന്നത്. നടപ്പാത ഇല്ലാതെയാണ് പാലം നിർമിച്ചിട്ടുള്ളത്. ഇടുങ്ങിയ പാലത്തിലൂടെ, ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് ആളുകൾ പാലത്തിലൂടെ നടന്നുപോവുന്നത്2014 നവംബർ 14-ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ച ഈ പാലത്തിന്റെ ചുമതല റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷനാണ്. യഥാസമയം പാലം അറ്റകുറ്റ പ്രവൃത്തി കോർപ്പറേഷൻ നടത്താറില്ല. ടോൾ ബൂത്തിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ ആർബിഡിഎസ് തീരുമാനപ്രകാരം ഫാസ്റ്റ് ട്രാക്ക് സംവിധാനം നടപ്പിലാക്കാനും അപകടം കുറയ്ക്കാൻ സ്പീഡ് േബ്രക്കർ സ്ഥാപിക്കാനും ശ്രമംനടന്നെങ്കിലും സമരക്കാർ അനുവദിച്ചില്ല.

പാലത്തിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തി പാലത്തിലെ അപകടസാധ്യത ഒഴിവാക്കണമെന്നാണ് യാത്രക്കാരും ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.രാത്രികാലങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാനും യാത്രികരുടെ സുരക്ഷയ്ക്കുമായി പാലത്തിനു മുകളിൽ തെരുവു വിളക്കുകളും സിസിടിവികളും സ്ഥാപിക്കണമെന്ന ആവശ്യം പ്രാദേശിക ഭരണകൂടം അംഗീകരിക്കാത്തതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. അറ്റകുറ്റപ്പണികൾ യഥാസമയം നടത്തണം: ഒാട്ടോറിക്ഷകൾക്കും ചെറിയ വാഹനങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാൻ ദേവധാർ മേൽപാലത്തിൽ യഥാസമയം അറ്റകുറ്റ പ്രവൃത്തികൾ നടത്തണം.വി.കെ. സുമേഷ്

Related Post

Leave a Reply

Your email address will not be published. Required fields are marked *