തിരൂർ : ഭീകരവാദത്തിനെതിരേ സിപിഎം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവിക സ്നേഹജ്വാല നടത്തി.തിരൂർ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന പരിപാടി സിപിഎം ജില്ലാക്കമ്മിറ്റി അംഗം വി.പി. സക്കറിയ ഉദ്ഘാടനംചെയ്‌തു. അഡ്വ. എസ്. ഗിരീഷ് അധ്യക്ഷനായി. പി.പി. ലക്ഷ്മണൻ, കെ. കൃഷ്ണൻ നായർ, ഏരിയാസെക്രട്ടറി ടി. ഷാജി, എം. മിർഷാദ് എന്നിവർ സംസാരിച്ചു.