മാറഞ്ചേരി: കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.രാജ്യസഭാ അംഗം പി പി സുനീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് വെളിയങ്കോട്ഗ്രാമ പഞ്ചായത്തിലെ കോതമുക്കിലെ ഹെൽത്ത് സെൻറർ ഉൾപ്പെടുന്ന പ്രധാന ജംഗ്ഷനിൽ സോളാർ മിനി മാസ്റ്റ് ഹൈമാസ്റ്റ് സ്ഥാപിച്ചത്. ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം പി പ്രിയ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകരായ സി കെ ബാലൻ,അജയൻഒലിയിൽ, വി എ റസാക്ക്, വിവേകാനന്ദൻ തുടങ്ങിയവർ ആശംസകൾ നേര്‍ന്നു.