ചങ്ങരംകുളം : മൂക്കുതല കീഴേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവതസപ്താഹം തുടങ്ങി. യജ്ഞാചാര്യൻ ഗുരുവായൂർ ഹരി നമ്പൂതിരി, സുഭദ്ര അന്തർജനം, ശാന്ത അന്തർജനം ആലുവ തുടങ്ങിയവരാണ് പാരായണവും പ്രഭാഷണവും നടത്തുന്നത്. ദിവസവും വൈകുന്നേരം 6.30 മുതൽ വിവിധ കലാപരിപാടികളുണ്ടാകും. പരിപാടികൾക്ക് സപ്താഹ കമ്മിറ്റി നേതൃത്വം നൽകും. പൂജാകർമങ്ങൾക്ക് നരേന്ദ്രൻ നമ്പൂതിരി കാർമികത്വം വഹിച്ചു. മേയ് ആറിന് സമാപിക്കും.