പൊന്നാനി :  പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരിച്ചു.യുവാവിന് ഗുരുതരമായി പരിക്കേറ്റു.തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിന്റെ ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ്‌ മരിച്ചത്.ഇവരുടെ ഭര്‍ത്താവ് നിഖിലിനാണ് ഗുരുതരമായി പരിക്കേറ്റത്‌ പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ തവനൂർ പന്തേപാലത്ത് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തലശ്ശേരി സ്വദേശി ഏലിയന്റവിടെ നിഖിൽ എന്നയാളെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാൾ ആശുപത്രിയിലും,പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.മരിച്ച സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കികയാണ്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *