പൊന്നാനി: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുന്നോട്ടു നയിക്കുന്നതിന്റെ ഭാഗമായി എം.ഐ. ട്രെയിനിങ് കോളേജിൽ ബ്രിഡ്ജിംഗ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഓറിയന്റേഷൻ ക്ലാസ് നടത്തി. സെൻറർ ഫോർ സോഷ്യൽ ഇന്നൊവേഷൻസ് ആൻഡ് ലൈഫ്ലോങ്ങ് ലേണിംഗ് (CSILL), എൻഎസ്എസ് യൂണിറ്റ് 344യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ഒറിയന്റേഷൻ  ക്ലാസിന രാവിലെ 10 മണിക്ക് തുടക്കമായി. എൻഎസ്എസ് വിദ്യാർത്ഥി കോഓർഡിനേറ്റർ നന്ദന എം സ്വാഗതം പറഞ്ഞു. തുടർന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അമീൻ ഫാറൂഖ് അദ്ധ്യക്ഷത നിർവഹിച്ചു.
പദ്ധതിയുടെ ഔപചാരിക ഉദ്‌ഘാടനം പൊന്നാനി മുനിസിപ്പാലിറ്റി പി.ഡബ്ല്യു.ഡി. സ്റ്റാൻഡിംഗ് കമ്മിറ്റിയംഗവും ചെയർമാനുമായ ഓ.ഒ. ശംസു നിർവഹിച്ചു. പരിപാടിയിൽ സി.എസ്.ഐ.എൽ.എൽ ഡയറക്ടർ ഷിഹാബ് പി.ടി പദ്ധതി പരിചയ നടത്തി. എം.ഐ.റ്റി.സി ചെയർപേഴ്സൺ അശ്വതി ടി എസ് ആശംസ അർപ്പിച്ചു.ബ്രിഡ്ജിംഗ് എജുക്കേഷൻ പ്രോജക്ട് കോഓർഡിനേറ്റർ ആയ അനീർ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. അവസാനമായി സുനീറ കെ നന്ദി രേഖപ്പെടുത്തി.പദ്ധതി വിദ്യാർത്ഥികളുടെ അക്കാദമിക് മുന്നേറ്റത്തിന് വലിയ സഹായം ആകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *