ചങ്ങരംകുളം:കളിയും,ചിരിയും, ചിന്തയും, ജാലവിദ്യയുമായി ഒരു ദിവസം. എംഎസ്എഫ് പെരുമുക്ക് യൂണിറ്റ് നടത്തിയ അവധിക്കാല ക്യാമ്പ് വേനൽ തുമ്പി ’25 കുട്ടികൾക്ക് നവ്യാനുഭവമായി.ക്യാമ്പിൽ 200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം എംഎസ്എഫ് കേരള വിങ്ങ് കൺവീനർ ഹുസൈനാർ നെല്ലിശ്ശേരി നിർവഹിച്ചു.ലഹരി വിരുദ്ധ ക്ലാസ്സ് സാർ ഫോർമർ എക്സൈസ് പ്രിവന്റിവ് ഓഫീസർ ജാഫർ നിർവഹിച്ചു. സൈക്കോളജിസ്റ്റ്നിഷാദ് പട്ടയിൽ കുട്ടികളുമായി സംവദിച്ചു. കളിയരങ്ങ് എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ ചിരിയും ചിന്തയും ജാലവിദ്യകളുമായി റഫീഖ് പോത്തുകൽ കുട്ടികളെ കയ്യിലെടുത്തു.
നാടൻ പാട്ടും മാപ്പിളപ്പാട്ടുമായി ഗായകൻ വിനോദ് വെള്ളാലൂർ പരിപാടിയുടെ കലാശക്കൊട്ട് ഗംഭീരമാക്കി.പരിപാടിയിൽ സംസ്ഥാന എംഎസ്എഫ് ട്രഷറർ അഷ്ഹർ പെരുമുക്ക്,പൊന്നാനി മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സികെ അഷറഫ്,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അൽത്താഫ് കക്കിടിക്കൽ,ആലങ്കോട് പഞ്ചായത്ത് എംഎസ്എഫ് സെക്രട്ടറി ഷിനാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അബി, മുഹമ്മദ് കുട്ടി, ഷാഫി,അൻവർ,അക്ബർ, ഷക്കീർ, അബൂബക്കർ,മുഹമ്മദ് എന്നിവരും എംഎസ്എഫ് യൂണിറ്റ് ഭാരവാഹികളായ അജ്മൽ റയാൻ,സഫുവാൻ,സിനാൻ,ഷിഫി തുടങ്ങിയവർ ക്യാമ്പിന്റെ ചിട്ടയായ പ്രവർത്തനത്തിന് നേതൃത്വം നൽകി.