മനാമ: ബഹ്റൈനില്‍ പുതുതായി നിലവില്‍ വന്ന ബഹ്റൈന്‍ മലപ്പുറം ജില്ലാ ഫോറത്തിന് ഭാരവാഹികളായി. അഡ് ഹോക്ക് കമ്മിറ്റി നേതൃത്വത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. യോഗത്തില്‍ ബഷീര്‍ അമ്പലായി, അദ്ധ്യക്ഷനായി. സലാം മമ്പാട്ടുമൂല സ്വാഗതവും ഷമീര്‍ പൊട്ടച്ചോല നന്ദിയും പറഞ്ഞു. അലി അഷറഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സലാം മാമ്പാട്ടുമൂല (പ്രസിഡന്റ്), ഷമീര്‍ പൊട്ടച്ചോല (ജനറല്‍ സെക്രട്ടറി), അലി അഷറഫ് (ട്രഷറര്‍), മന്‍ഷീര്‍ കൊണ്ടോട്ടി (ഓര്‍ഗനൈസിങ് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: രാജേഷ് നിലമ്പൂര്‍, ഷാനവാസ് എടപ്പാള്‍, റംഷാദ് അയിലക്കാട്, മുനീര്‍ ഒറവക്കോട്ടില്‍,സകരിയ പൊന്നാനി (വൈസ് പ്രസിഡന്റ്), ഷബീര്‍ മുക്കന്‍, അഷറഫ് കുന്നത്തുപറമ്പില്‍, കാസിം പാടത്തകായില്‍, ഷിബിന്‍ തോമസ്, അബ്ദുല്‍ ഹഖ് (ജോയിന്റ് സെക്രട്ടി), ഷംശുദ്ധീന്‍ ഷാദ ഫിഷ് ( അസി. ട്രഷറര്‍) ഡോ. യാസര്‍ ചോമയില്‍ (മെഡിക്കല്‍ അഡൈ്വസര്‍), ഫസലുല്‍ ഹഖ് (മീഡിയ വിങ് കണ്‍വീനര്‍), അന്‍വര്‍ നിലമ്പൂര്‍ (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി). കണ്‍വീനര്‍മാര്‍: റസാക്ക് പൊന്നാനി (ചാരിറ്റി), റഹ്‌മത്തലി (സ്‌പോര്‍ട്‌സ്), വാഹിദ് വളാഞ്ചേരി (മെമ്പര്‍ഷിപ്പ്), റിയാസ് ഓമാനൂര്‍(ഹെല്‍പ്പ് ഡെസ്‌ക്), മുജീബ് പുറത്തൂര്‍ (ജോബ് സെല്ല്), രഘുനാഥ് (സാഹിത്യ വിഭാഗം), ഫിറോസ് വെളിയങ്കോട് (ഓഡിറ്റര്‍), ബഷീര്‍ തറയില്‍ (വോളണ്ടിയര്‍ കോഡിനേറ്റര്‍).