പൊന്നാനി : ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശകളുടെ ആനുകൂല്യം പുതുതായി വിരമിക്കുന്നവർക്കുമാത്രം ബാധകമാക്കുന്ന കേന്ദ്ര സിവിൽ സർവീസ് (പെൻഷൻ) നിയമഭേദഗതി പിൻവലിക്കണമെന്ന് അസോസിയേഷൻ ഓഫ് കേരള ഗവൺമെൻറ് കോളേജ് റിട്ടയേർഡ് ടീച്ചേഴ്‌സ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.മുൻകാല പ്രാബല്യം നിഷേധിക്കുന്നതിലൂടെ ലക്ഷക്കണക്കിന് വരുന്ന പെൻഷൻകാരോട് കേന്ദ്രസർക്കാർ അനീതിയാണ് കാണിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. എം. ഉമ്മർ അധ്യക്ഷത വഹിച്ചു. ഡോ. പി. മുഹമ്മദ് കുഞ്ഞ്, ഡോ. കെ. രാമചന്ദ്രൻ, ഡോ. ജെ. പ്രസാദ്, എം. അബ്ദുറഹിമാൻ, ഡോ. ഗീതാ നമ്പ്യാർ, ബി.കെ. വിജയൻ, പി. രാജഗോപാലൻ, സി. നന്ദിനി, പി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികൾ: എം. ഉമ്മർ (പ്രസി.), കെ. ഇമ്പിച്ചിക്കോയ (സെക്ര.), കെ.എ. ചന്ദ്രശേഖരൻ (ഖജാ.).പ്രസിഡന്റ് എം. ഉമ്മർ, സെക്രട്ടറി കെ. ഇമ്പിച്ചിക്കോയ.