എരമംഗലം : എം.പി. വീരേന്ദ്രകുമാർ സാംസ്കാരികസമിതി പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് അയിരൂരിൽ ചീരക്കൃഷിക്ക് തുടക്കമായി.രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ, സാംസ്കാരിക, കാർഷികമേഖലയിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
ഇതിന്റെ സമാപനത്തിന്റെ ഭാഗമായാണ് ചീരക്കൃഷി തുടങ്ങിയത്.ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈറിന്റെ സ്ഥലത്ത് തുടങ്ങിയ കൃഷി ചീരത്തൈകൾ നട്ടുകൊണ്ട് തവനൂർ കൃഷിവിജ്ഞാന കേന്ദ്രം ഹെഡ് പ്രൊഫ. പ്രിയ ഉദ്‌ഘാടനംചെയ്തു.സമിതി പ്രസിഡന്റ് അയിരൂർ മുഹമ്മദാലി അധ്യക്ഷനായി.ഡോ. അഖിൽരാജ്, സമിതി ഭാരവാഹികളായ ദീപു കുന്നംവീട്ടിൽ, ടി.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.