പൊന്നാനി: ജൂനിയർ ചാമ്പർ ഇൻറർനാഷണൽ (ജെസിഐ) പൊന്നാനിയുടെ നേതൃത്വത്തിൽ പൊന്നാനി മേഖലയിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ആദരം “സമുന്നതി 2025”, മെയ് 14 ബുധനാഴ്ച കാലത്ത് 8.30 മുതൽ കുണ്ടുകടവ് ജംഗ്ഷനിലുള്ള അക്ബർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.8, 9, 10 എ പ്ലസുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പ്രസ്തുത ചടങ്ങിൽ വച്ച് ആദരിക്കും.സമുന്നതി 2025 ബഹുമാന്യനായ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യും. പൊന്നാനി മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം മുഖ്യാതിഥി ആയിരിക്കും.
പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധരായ യഹ്‌യ പി ആമയം, അജീഷ് വി ആർ എന്നിവർ കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് നേതൃത്വം നൽകും.ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപനവും ചടങ്ങിൽ വച്ച് നടക്കും.സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് പ്രത്യേക കൗൺസിലിങ്ങിനുള്ള സൗകര്യവും ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9526204919 എന്ന നമ്പറിൽ ബന്ധപ്പെടുക.പത്രസമ്മേളനത്തിൽ ജെസിഐ പൊന്നാനി പ്രസിഡൻറ് റാഷിദ് കെ വി, ചാർട്ടർ പ്രസിഡണ്ട് ഖലീൽ റഹ്മാൻ, സെക്രട്ടറി മുഹമ്മദ് ഫൈസൽ, കമ്മ്യൂണിറ്റി ഡെവലപ്മെൻറ് വൈസ് പ്രസിഡൻറ് റൗമാസ് എന്നിവർ പങ്കെടുത്തു.