പൊന്നാനി : ജൂനിയർ ചേംബർ ഇൻറർനാഷണലിന്റെ (ജെസിഐ) നേതൃത്വത്തിൽ മേഖലയിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.‘സമുന്നതി-2025’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.ജെസിഐ പൊന്നാനി പ്രസിഡന്റ് റാഷിദ് അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം മുഖ്യാതിഥിയായി.എട്ടുമുതൽ പത്തുവരെ എ പ്ലസുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.അധ്യാപകരെയും രക്ഷിതാക്കളെയും ചടങ്ങിൽ ആദരിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപനം ജെസിഐ പൊന്നാനിയുടെ ചാർട്ടർ പ്രസിഡന്റ് ഖലീൽ റഹ്മാൻ നിർവഹിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *