താനൂർ : താനാളൂർ പഞ്ചായത്ത് കുടുംബശ്രീ മുൻ അക്കൗണ്ടൻറ് നടത്തിയ സാമ്പത്തിക അഴിമതിയിൽ സ്പെഷ്യൽ ഓഡിറ്റ് ആവശ്യപ്പെട്ട് കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർക്ക് ജനപ്രതിനികൾ പരാതി നൽകി. താനാളൂരിൽ കുടുംബശ്രീയിൽ അഴിമതി നടത്തിയ വ്യക്തിയെ ഒഴൂർ പഞ്ചായത്തിന്റെ കുടുംബശ്രീലും ചുമതല നൽകിയിരുന്നു.ഒഴൂർ കുടുംബശ്രീയിൽ ഈ വ്യക്തി സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയും ജില്ലാ കുടുംബശ്രീ മിഷൻ പുറത്താക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ താനാളൂർ കുടുംബശ്രീയിലും ഇവർ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കുടുംബശ്രീ ജില്ലാ ഓഡിറ്റർമാർ കണ്ടെത്തി.താനാളൂരിലെ കുടുംബശ്രീയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താനാളൂരിലെ പഞ്ചായത്തംഗങ്ങളായ സുലൈമാൻ ചാത്തേരി, കെ. ഫാത്തിമ്മ ബീവി, കുഞ്ഞിപ്പ തെയ്യംമ്പാടി, മജീദ് മംഗലത്ത് എന്നിവരാണ് ജില്ലാ കോഡിനേറ്റർക്ക് പരാതി നൽകിയത്.