എടപ്പാൾ : സിബിഎസ്ഇ പത്താംതരം പരീക്ഷയിൽ തുടർച്ചയായി 22-ാം തവണയും നൂറു ശതമാനം വിജയം നേടി എടപ്പാൾ നടക്കാവ് വിദ്യാഭവൻ സ്‌കൂൾ. പരീക്ഷ എഴുതിയ 49 കുട്ടികളിൽ 98.4 ശതമാനം മാർക്ക് വാങ്ങി ആർ. ദേവനാഥ് ടോപ്പർ ആയി. 15 കുട്ടികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി.38 കുട്ടികൾ ഡിസ്റ്റിങ്ഷനും 10 കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി. കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിനും അക്കാദമിക വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ടെന്ന് മാനേജ്‌മെന്റ് പറഞ്ഞു. അധ്യാപകരുടെ മികച്ച സേവന സന്നദ്ധതയും പ്രശംസനീയമാണ്. വികസനസങ്കല്പ പദ്ധതിയായ എൻഇപി 2020 പൂർണമായും പ്രവർത്തികമാക്കിയാണ് സ്‌കൂൾ പ്രവർത്തിക്കുന്നതെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു.