സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ പുറപ്പെടുവിച്ചു.നവജാതശിശുക്കള്‍ക്ക് ആധാറിന് എൻറോള്‍ ചെയ്യാനാകും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) വേണ്ടതില്ല.എൻറോള്‍ ചെയ്യപ്പെടുമ്ബോള്‍ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെതന്നെ ആധാർ എൻറോള്‍മെന്റ് പൂർത്തീകരിക്കുന്നത് സർക്കാർസേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാൻ ഭാവിയില്‍ സഹായകമാകും. കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം.

അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും പതിനഞ്ചു വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍ പതിനേഴുവയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍സൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറുരൂപ ഈടാക്കും.പുതുക്കല്‍ നടത്താത്ത ആധാർ കാർഡുകള്‍ അസാധുവാകും സ്‌കോളർഷിപ്പ്, റേഷൻകാർഡില്‍ പേരുചേർക്കല്‍, സ്‌കൂള്‍ പ്രവേശനം, എൻട്രൻസ്/മത്സരപ്പരീക്ഷകള്‍, ഡിജിലോക്കർ, പാൻകാർഡ് മുതലായവയ്ക്ക് ആധാർ വേണ്ടതുണ്ട്. ആധാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ നിങ്ങളുടെ ആധാറില്‍ മൊബൈല്‍നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കണം.

അഞ്ചു വയസ്സുവരെ പേരുചേർക്കല്‍, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കല്‍, മൊബൈല്‍നമ്ബർ, ഇ-മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റ്‌ ആധാർകേന്ദ്രങ്ങള്‍ വഴിയും ലഭിക്കും.ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്റർ: 0471-2335523. ഐടി മിഷൻ(ആധാർ സെക്ഷൻ): 0471-2525442.

Related Post

Leave a Reply

Your email address will not be published. Required fields are marked *