എരമംഗലം : പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 27 ലക്ഷം ചെലവിട്ടു വെളിയങ്കോട് കോതമുക്ക് കോലാട്ടുകുളം നവീകരിച്ചതിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്തുവെച്ചു.നവീകരണം നടത്തിയിട്ടും കുളംനിറയെ ചെളി നിറഞ്ഞതിനാൽ ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. ഇടയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾ മാത്രമാണ് കുളം ഉപയോഗിക്കുന്നത്. യൂത്ത് കോൺഗ്രസ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തിൽ റീത്തുവെച്ചുള്ള പ്രതിഷേധസമരം കോൺഗ്രസ് നേതാവ് നവാസ് സെൻസിക്ക് ഉദ്ഘാടനംചെയ്‌തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ആദർശ് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് നേതാക്കളായ വിനു എരമംഗലം, ഷിബു കളത്തിപറമ്പിൽ, വിവേകാനന്ദൻ, രജിലേഷ് കരുമത്തിൽ, നബീൽ വെളിയങ്കോട് , ജയറാം മാരാത്ത് എന്നിവർ പ്രസംഗിച്ചു.