പൊന്നാനി : എംഇഎസ് പൊന്നാനി കോളേജിൽ ബിവോക് ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ബിവോക് ഫാഷൻ ഡിസൈനിങ് ആൻഡ് മാനേജ്‌മെൻറ് സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി എന്നീ വിഷയങ്ങളിൽ സ്വാശ്രയ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കാൻ 28-ന് രാവിലെ 10-ന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും.
പൊന്നാനി : പുതുപൊന്നാനി എംഐഎച്ച്എസ്എസ് ഫോർ ഗേൾസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് സീനിയർ തസ്തികയിലും ഹിന്ദി ജൂനിയർ തസ്തികയിലും അതിഥി അധ്യാപക ഒഴിവിൽ നിയമനം നടത്താനുള്ള അഭിമുഖം 28-ന് രാവിലെ 10.30-ന് എംഐ സഭാ ഓഫീസിൽ നടക്കും.
പൊന്നാനി : തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി, എൽപി അറബിക്, യുപി അറബിക്, എച്ച്എസ്ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി ഡ്രോയിങ്, ഒഎ (പ്യൂൺ), എഫ്ടിഎം (സ്വീപ്പർ) എന്നീ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്താൻ 27-ന് അഭിമുഖം നടക്കും.
ചങ്ങരംകുളം : മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. ഇംഗ്ലീഷ് (എച്ച് എസ്ടി), അറബി (എച്ച്എസ്‍ടി), ഗണിതം (എച്ച്എസ്ടി), സംസ്കൃതം (യുപി), അറബിക് (യുപി) എന്നിവയിൽ അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽസർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണമെന്ന് പ്രഥമധ്യാപകൻ അറിയിച്ചു.
എരമംഗലം : മാറഞ്ചേരി പുറങ്ങ് ജിഎൽപി സ്‌കൂളിൽ എൽപിഎസ്‌ടി താത്‌കാലിക നിയമനത്തിനുള്ള അഭിമുഖം ശനിയാഴ്‌ച 10-ന് നടക്കും.