എടപ്പാൾ: നടുവട്ടം ഗെറ്റ് വെൽ ഹോസ്പിറ്റലും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജും സംയുക്തമായി ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ നടുവട്ടം ഗെറ്റ് വെൽ ഹോസ്പിറ്റലിൽ അസ്ഥിരോഗ നിർണയ സർജറി ക്യാമ്പ് സംഘടിപ്പിക്കു lമെന്ന് ഹോസ്പിറ്റൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽപറഞ്ഞു. ക്യാമ്പ് പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ ടി ജലീൽ എംഎൽഎ അധ്യക്ഷനായി .
സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ, അസ്ഥിരോഗ ബലക്ഷയചികിത്സകൾ, ജന്മനാൽ അസ്ഥിക്കുണ്ടാകുന്ന വളവ്, തിരിവ്,അംഗവൈകല്യങ്ങൾ എന്നിവയ്ക്കുള്ള ശസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സകളും ലഭിക്കും.സൗജന്യ പരിശോധന, റേഡിയോളജി സേവനങ്ങൾ, ലാബ് ടെസ്റ്റുകൾ,നിർദേശിക്കുന്ന ശസ്ത്രക്രിയകൾ എന്നിവയ്ക്ക് 25 ശതമാനം കിഴിവ് ലഭിക്കും. തുടർ ചികിത്സവേണ്ടവർക്ക് എംഇഎസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കുറഞ്ഞ നിരക്കിൽ ലഭിക്കും.ആദ്യം രജിസ്ട്രർ ചെയ്യുന്ന 200 പേർക്കാണ് ആനുകൂല്യം ലഭിക്കുക. ബന്ധപ്പെടേണ്ട നമ്പർ 8943055532, 8943055577. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ.കെ എൻ സക്കരിയ, പി പി നഫൽ, ഡോ. എ കെ ഹാറൂൺ,കെ അൻസിഫ് എന്നിവർ പങ്കെടുത്തു.