എരമംഗലം : ലഹരി ഉപയോഗ വിപത്തിനെതിരേ വിദ്യാർഥി ബോധവത്‌കരണവുമായി സ്മാർട്ട് കോർ അംഗങ്ങൾക്കായി എസ്എസ്എഫ് പൊന്നാനി ഡിവിഷൻ വിദ്യാർഥി അസംബ്ലി സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ക്ലാസും നൽകി. മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന വിദ്യാർഥി അസംബ്ലി ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് പൊന്നാനി ഡിവിഷൻ സെക്രട്ടറി ഹംസത്ത് അഹ്‌സനി അധ്യക്ഷനായി. വെഫി ട്രെയിനർ കെ.പി. മുഹമ്മദ് ശരീഫ് തിരൂർ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. ഡിവിഷൻ സെക്രട്ടറി റമീസ് സഖാഫി വെളിയങ്കോട്, റാഷിദ് സഅദി, സിറാജുദ്ദീൻ അശ്‌റഫി എന്നിവർ പ്രസംഗിച്ചു.