പൊന്നാനി: പ്ലസ് ടു പരീക്ഷാ ഫലം വന്നപ്പോൾ ജില്ലക്ക് അഭിമാനമായി പൊന്നാനി എം ഇ .എസ് .ഹയർ സെക്കണ്ടറി സ്കൂൾ .ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും നേടി ചരിത്രത്തിൽ ഇടം പിടിച്ചാണ് എം.ഇ എസ് . പൊന്നാനി അഭിമാനമായത്. സംസ്ഥാന തലത്തിൽ നേടിയ വിജയാഘോഷത്തിനായി എം.ഇ.എസ് സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ, സ്കൂൾ ചെയർമാൻ പി.എൻ മുഹമ്മദ്, സെക്രട്ടറി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ, പിടിഎ പ്രസിഡന്റ് മഞ്ചേരി ഇക്ബാൽ, രക്ഷിതാക്കൾ, പി.ടി.എ. അംഗങ്ങൾ എന്നിവർ സ്കൂളിലെത്തി പ്രിൻസിപ്പാൾ കെ.വി.സുധീഷിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച്കുട്ടികൾക്കും, അധ്യാപകർക്കുമൊപ്പം സന്തോഷം പങ്ക് വെച്ചു.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും സംസ്ഥാന ട്രഷറർ ഒ.സി സലാഹുദ്ദീൻ അഭിനന്ദിച്ചു.ചെയർമാൻ പി.എൻ. മുഹമ്മദ്, സെക്രട്ടറി അബ്ദുറഹ്മാൻ കുട്ടിമാസ്റ്റർ പി.ടി.എ പ്രസിഡന്റ് ഇഖ്ബാൽ മഞ്ചേരി എന്നിവർ പ്രസംഗിച്ചു.