കടവനാട് : സി.പി.ഐ.എം കടവനാട് ലോക്കൽ കമ്മിറ്റി അംഗവും, ആറ്റുപുറം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പി.സി. മോഹനന്റെ ആകസ്മിക നിര്യാണത്തിൽ സി.പി. ഐ (എം) കടവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൻ പടിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സി.പി.ഐ . എം ഏരിയ സെക്രട്ടറി സി.പി.മുഹമ്മദ് കുഞ്ഞി,കോൺഗ്രസ്സ് നേതാവ് സുരേഷ് പുന്നക്കൽ, ബി.ജെ.പി. നേതാവ് കെ.യു. ചന്ദ്രൻ ,
വെൽഫെയർ പാർട്ടി നേതാവ് മുഹമ്മദ് പൊന്നാനി, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പി. ഇന്ദിര കെ.ഗോപിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കടവനാട് ലോക്കൽ സെക്രട്ടറി വി. രമേഷ് സ്വാഗതം പറഞ്ഞു.
പൊന്നാനി ലോക്കൽ സെക്രട്ടറി Adv. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. Lc അംഗം കെ.എ. അനിൽ കുമാർ നന്ദി പറഞ്ഞു.