എരമംഗലം : തയ്യൽത്തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണമെന്നും വെട്ടിക്കുറച്ച വിരമിക്കൽ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും ഓൾ കേരള ടെയിലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ.) പെരുമ്പടപ്പ് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. എ.കെ.ടി.എ. ജില്ലാകമ്മിറ്റിയംഗം സുനിൽ തിരുനാവായ ഉദ്‌ഘാടനംചെയ്‌തു. പ്രസിഡൻറ് സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വാഹിദ, കെ.പി. രാജൻ, കെ.എ. ബാലൻ, പി.കെ. രവി, നിഷ കോടത്തൂർ എന്നിവർ പ്രസംഗിച്ചു.