ചങ്ങരംകുളം : ചങ്ങരംകുളത്ത് നടന്ന സിപിഐ പൊന്നാനി മണ്ഡലം സമ്മേളനം പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. മണ്ഡലം സെക്രട്ടറിയായി കെ.കെ. ബാബുവിനെ തിരഞ്ഞെടുത്തു. 21 അംഗ മണ്ഡലം കമ്മിറ്റിയെയും 25 അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ലോക്കൽ കമ്മിറ്റി പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ ഒ.എം. ജയപ്രകാശ്, പ്രഭിത പുല്ലൂണി, അഡ്വ. വാസിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.സംസ്ഥാന എക്സിക്യുട്ടീവ് അംഗം രാജാജി മാത്യു തോമസ്, പി.പി. സുനീർ എംപി, പി.കെ. കൃഷ്ണദാസ്, അജിത് കൊളാടി, ഷാജിറാ മനാഫ്, പി.പി. ബാലകൃഷ്ണൻ, ഇരുമ്പൻ സെയ്തലവി, അഡ്വ. കെ. ഹംസ, സി.എച്ച്. നൗഷാദ്, എം സുമേഷ് എന്നിവർ പ്രസംഗിച്ചു. പി. നിസാർ രക്തസാക്ഷി പ്രമേയവും സീനത്ത് അനുശോചനപ്രമേയവും അവതരിപ്പിച്ചു.