കടകശേരി : പൊന്നാനി താലൂക്കിലെ മുഴുവൻ സ്‌കൂൾബസ് ഡ്രൈവർമാർക്കും മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. കടകശ്ശേരി ഐഡിയൽ കാമ്പസിൽ മാനേജർ മജീദ് ഐഡിയൽ പരിശീലനം ഉദ്ഘാടനംചെയ്തു.ഐഡിയൽ വാഹന വിഭാഗം മേധാവി കെ. മജീദ് അധ്യക്ഷതവഹിച്ചു. തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസൻ (ബാബു) സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. പൊന്നാനി അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർമാരായ മുഹമ്മദ് അഷ്റഫ് സൂർപ്പിൽ, നിഖിൽ കെ. ബാലൻ, കെ. റിച്ചാർഡ്, കെഎസ്ആർടിസി ട്രെയിനർ കെ. ഷാജി എന്നിവർ പരിശീലനത്തിന് നേതൃത്വംനൽകി. പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് 31-ന് പുത്തൻപള്ളി കെഎംഎം സ്‌കൂളിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാമെന്ന് എഎംവിഐ അറിയിച്ചു.