എടപ്പാൾ : സംസ്ഥാന യോഗ ഒളിമ്പ്യാട് 2025 ലെ ( തിരുവനന്തപുരം) മത്സരത്തിൽ പങ്കെടുക്കാൻ കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പന്താവൂർ നിവാസിയുമായ വൈഗ ദ്രൗപദിയും. പന്താവൂർ കുട്ടത്തേൽ ജിബിന്റേയും അഞ്ജലിയുടേയും മകളാണ്.കോക്കൂർ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അംബരീഷ് കൃഷ്ണ കോക്കൂരിലെ ബൈജു വിന്റേയും നിജ യുടേയും മകനാണ്. മലപ്പുറം ജില്ലാ യോഗ മത്സരത്തിൽ വൈഗ ദ്രൗപതിക്കും അംബരീഷ് കൃഷ്ണക്കും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി പന്താവൂർ നിവാസിയായ അഹല്യ മലപ്പുറം ജില്ലാ യോഗ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. .. പന്താവൂർ മണക്കടവത്ത് താമസിക്കുന്ന രാജേന്ദ്രന്റേയും അനിതയുടേയും മകളാണ് അഹല്യ.തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ ഉന്നത വിജയം ലഭിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് നാട്ടുകാര്യം വീട്ടുകാര്യം സ്കൂളിലുള്ളവരും.പന്താവൂരിലെ രണ്ട് കുട്ടികളാണ് തിരുവനന്തപുരത്തെ മത്സരത്തിൽ പങ്കെടുക്കുന്നത്..