എടപ്പാൾ: കുറ്റിപ്പുറം തങ്ങൾപടിയിലെ വീട്ടിൽ നടന്ന മോഷണം കേസിൽ കുപ്രസിദ്ധ അന്തർ ജില്ലാ മോഷ്ടാവ് ഷജീർ പിടിയിലായി. തങ്ങൾ പടിയിലെ മുഹമ്മദിന്റെയും ഇയാളുടെ സഹോദരന്റെയും വീട്ടിൽ കഴിഞ്ഞ ഏപ്രിൽ 27 തീയതി വാതിൽ പൊളിച്ച് അകത്തു കടന്ന് സ്വർണ്ണാഭരണങ്ങളും 28,000 രൂപയും മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിന് ഒടുവിലാണ് അന്തർജില്ലാ മോഷ്ടാവായ ഷജീർ പിടിയിലാകുന്നത് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പറമ്പിൽ താമസിക്കുന്ന മലപ്പുറം ജില്ലാ പോലീസ് ഓഫീസിലെ ജീവനക്കാരനായ ജംഷീദ് എന്നയാളുടെ വീട്ടിൽ മോഷണം നടത്തി പണവും വിലപിടിപ്പുള്ള നാണയ ശേഖരവും വിലകൂടിയ വാച്ചുകളും വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന ഒരു ലക്ഷം രൂപ വിലയുള്ള ആഡംബര ബൈക്കും മോഷണം ചെയ്തത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട് മോഷണം ചെയ്ത ബൈക്കും ഇയാളിൽ നിന്ന് കണ്ടെടുത്തു.
പ്രമുഖ സിനിമ സീരിയൽ നടി മാളവികയുടെ പട്ടാമ്പിയിലെ ഞാങ്ങാട്ടിരിയിലെ വീട്ടിൽ മോഷണം നടത്തി വിലപിടിപ്പുള്ള വാച്ചുകളും പണവും മോഷ്ടിച്ചതും കഴിഞ്ഞദിവസം പാലക്കാട് ജില്ലയിലെ കുമ്പിടിയിലെ പത്മനാഭന്റെ വീട്ടിൽ മോഷണം നടത്തി പണവും ഡിവിആറും മോഷ്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞിട്ടുണ്ട് 2005 മുതൽ നിരവധി കേസുകളിൽ പിടിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന ഇയാൾ മാസങ്ങൾക്ക് മുൻപാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. മോഷണം ചെയ്ത പണം കൊണ്ട് കുമ്പിടി കൂടല്ലൂരിലെ വാടകവീട്ടിൽ ആഡംബര ജീവിതം നയിച്ചു വരവേയാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലാകുന്നത്. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പുകൾ നടത്താൻ ബാക്കിയുണ്ട്.തിരൂർ Dysp ശ്രീ. പ്രേമാനന്ദകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പോലീസും തിരൂർ DANSAF ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.