പൊന്നാനി: കടൽക്ഷോഭത്തിൽ പൊന്നാനി മുറിഞ്ഞഴി ഭാഗത്ത് വീടുകൾ തകർന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി ധർണ്ണ നടത്തി.
അധികൃതരുടെ കൃത്യവിലോഭം വ്യക്തമായി നടന്നിട്ടും എംഎൽഎയും എംപിയും മറ്റു ഭരണാധികാരികളും പ്രദേശം സന്ദർശിക്കാത്തത് തികഞ്ഞ അനാസ്ഥയും പ്രതിഷേധാർഹമാണ്
കടൽ ഭിത്തി ഉടൻ നിർമ്മിക്കുക, വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ന് രാവിലെ പൊന്നാനി മുനിസിപ്പാലിറ്റിക്ക് മുന്നിൽ ധർണ്ണ നടത്തി.
SDPI മണ്ഡലം എക്സിക്യൂട്ടീവ് അംഗം കുഞ്ഞൻ ബാവ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. SDPI പൊന്നാനി മുനിസിപ്പൽ സെക്രട്ടറി ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു. എസ്ഡിപിഐ മുൻസിപ്പൽ പ്രസിഡണ്ട് സക്കീർ പി പി അധ്യക്ഷത വഹിച്ചു, ബിലാൽ, റിഷാബ്, ജമാൽ എരിക്കാൻ പാടം ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു, ഫൈസൽ ബിസ്മി, സത്താർ, മനാഫ് നാസർ, ഇബ്രാഹിം നേതൃത്വം നൽകി മുത്തലിബ് നന്ദിയും പറഞ്ഞു.