എരമംഗലം : അധ്യാപക നിയമന അംഗീകാര കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും തസ്‌തിക നിർണയത്തിന് യുഐഡി നിശ്ചിതദിവസംതന്നെ വേണമെന്നതിന് സാവകാശം നൽകണമെന്നും കെഎസ്‌ടിയു പൊന്നാനി ഉപജില്ലാ കൺവെൻഷൻ പ്രമേയ ത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ‘അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകുക’ സന്ദേശവുമായി കെഎസ്‌ടിയു അംഗത്വ കാംപെയ്‌ൻ സംസ്ഥാനസെക്രട്ടറി ഇ.പി.എ. ലത്തീഫ് ഉദ്‌ഘാടനംചെയ്‌തു. കെ.പി. മുസ്‌തഫ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ജില്ലാ ഖജാൻജി വി.കെ. മുഹമ്മദ് ഷബീർ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ സെക്രട്ടറി പി. സഫ്‌വാൻ, വനിതാ ഫോറം കൺവീനർ ആരിഷ അഷ്‌റഫ്, ഖജാൻജി കെ. റംലു, ആബിദ, ബൽക്കീസ്, ഫസീല, സമീറ, ഷെറീന, തസ്രീന എന്നിവർ പ്രസംഗിച്ചു.